കുന്ദമംഗലം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉള്‍പ്പെട്ട കാരന്തൂര്‍ ഭാഗത്ത് മര്‍ക്കസ് ആര്‍.സി.എഫ്.ഐ യും, കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്.കാരന്തൂര്‍ യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ചു നല്‍കുന്ന മൂന്ന് വീടുകളുടെ സമര്‍പ്പണം നാളെ(സെപ്റ്റംബര്‍ ഏഴ്) ശനി കാരന്തൂര്‍ കരിപ്പാല്‍ താഴത്ത് നടക്കും. കാരന്തൂര്‍ സ്വദേശികളായ പുല്ലാട്ട് മുഹമ്മദ് കോയ, കരിപ്പാല്‍താഴം ബിച്ചുത്ത, തൈക്കണ്ടി ഹമീദ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ഓരോ വീടുകള്‍ക്കും അഞ്ച് ലക്ഷം രൂപയാണ് കമ്മറ്റി നല്‍കിയത്. രണ്ട് റൂം, സിറ്റി ഹൗട്ട്, ഡ്രൈനിംഗ് ഹാള്‍, എന്നിവ ഉള്‍പ്പെട്ട ഒരു നില വീടാണ് നല്‍കുന്നത്. പ്രമുഖ രാഷ്ടീയ സാമൂഹിക സാംസ്‌ക്കാരിക നേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ മര്‍ക്കസ് ഡയരക്റ്റര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറും.