ഇന്ത്യന്‍ ടീമിലേക്ക് വഴി തുറക്കാന്‍ ഉള്ള അവസരം നിര്‍ണായകമായ സമയത്ത് ഇന്ത്യന്‍ എ ടീമിനായി മലയാളി താരം സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. ഇന്നലെ നടന്ന മത്സരത്തില്‍ അവസരം മുതലാക്കാനാവാതെ ഒരു റണ്ണിന് പുറത്തായതിന് പിന്നാലെ ഇന്നത്തെ മത്സരം മഴ മുടക്കിയതോടെ ഒരു അസാമാന്യ പ്രകടനം സഞ്ജുവിന് ആവശ്യമായിരുന്നു. ഇന്ത്യന്‍ ഒപ്പണര്‍ ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കി വെറും 41 പന്തില്‍ 91 റണ്ണാണ് സഞ്ജു അടിച്ചെടുത്തത്. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ഇന്ത്യ തേടുന്ന വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്ക് താന്‍ എന്തുകൊണ്ടും അര്‍ഹനാണെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. സെഞ്ചുറിക്ക് വെറും 9 റണ്‍ അകലെ പുറത്തായെങ്കിലും പ്രതിഭയെ വെളിപ്പെടുത്തുന്ന പ്രകടനമായിരുന്നു സഞ്ജവിന്റേത്.ആറു ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു ഈ പ്രകടനം.