Trending

മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തു; ഭീഷണി നേരിടുന്നതായി വില്ലേജ് ഓഫീസർ

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി. മാനന്തവാടി വില്ലേജ് ഓഫീസറായിരുന്ന രാജേഷ് കുമാർ നിയമവിരുദ്ധമായി മണ്ണെടുക്കുന്നത് തടഞ്ഞതിനും ജെസിബി പിടിച്ചെടുത്തതിനും പിന്നാലെയാണ് ഭീഷണി നേരിട്ടത്. ഭീഷണി സന്ദേശമയച്ച മാനന്തവാടി സ്വദേശി ഷമീറിനെതിരെ നടപടിയെടുക്കണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് രാജേഷ് കുമാർ തഹസിൽദാർക്ക് പരാതി നൽകി.
മണ്ണ് മാഫിയയുടെ സമ്മർദ്ദത്തെ തുടർന്ന് തന്നെ തൊണ്ടർനാട്ടേക്ക് സ്ഥലം മാറ്റിയതായും രാജേഷ് കുമാർ ആരോപിച്ചു. ‘സ്ഥലംമാറ്റത്തിന് പിന്നിൽ താനാണ്’ എന്ന് ഷമീർ ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയതായും പരാതിയിൽ പറയുന്നു.ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും താൻ സത്യസന്ധമായ നിലപാടുകളാണ് സ്വീകരിച്ചതെന്നും രാജേഷ് കുമാർ വ്യക്തമാക്കി. വില്ലേജ് ഓഫീസറുടെ പരാതി തുടർനടപടികൾക്കായി കളക്ടർക്ക് കൈമാറിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!