National

ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണം;ബംഗ്ലാദേശ് സംഘ‍ർഷത്തിൻ്റെ സാഹചര്യം സംബന്ധിച്ച് സർവകക്ഷി യോഗത്തിൽ രാഹുൽ ഗാന്ധി

ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോഴത്തെ സംഘ‍ർഷങ്ങൾക്കും കാരണമെന്ന് കേന്ദ്ര സർക്കാർ. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിയാണ് ബംഗ്ലാദേശ് സംഘ‍ർഷത്തിൻ്റെ സാഹചര്യം സംബന്ധിച്ച് യോഗത്തിൽ വിദേശകാര്യ മന്ത്രിയോട് ചോദിച്ചത്. ബംഗ്ളാദേശ് സേനയുമായി ഇന്ത്യ നിരന്തര സമ്പർക്കത്തിലാണെന്നും കലാപത്തിൽ വിദേശ ഇടപെടലുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എസ് ജയശങ്കർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൻറെ നടപടികൾക്ക് രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു. ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ യോഗത്തിൽ ചർച്ച നടന്നു. 13000-ത്തോളം ഇന്ത്യാക്കാർ ബംഗ്ലാദേശിലുണ്ടെന്നാണ് കേന്ദ്രസർക്കാർ പറ‌ഞ്ഞത്. സംഘ‍ർഷം ഏത് തരത്തിലാണ് ഇന്ത്യയെ ബാധിക്കുകയെന്നും പ്രതിപക്ഷം ചോദിച്ചു. വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. അതേസമയം ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന വാർത്തകളോട് പ്രതികരിച്ച കേന്ദ്രസർക്കാർ അവർ ഇന്ത്യയിൽ തുടരുന്നതായി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!