ടിന്നര്‍ ഒഴിച്ച് ചിതലിനെ നശിപ്പിക്കാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് 13കാരിയായ മകള്‍ മരിച്ചു. ചെന്നൈ പല്ലവാരത്തിനടുത്തുള്ള ഖൈ്വത് ഇ മില്ലത് നഗറിലാണ് സംഭവം.ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്.
വീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ ശല്യം രൂക്ഷമായിരുന്നു. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് പെയിന്റിംഗ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന ടിന്നര്‍ എല്ലായിടത്തും ഒഴിച്ചത്. തുടര്‍ന്ന് തീയിടുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചു.
വാതില്‍ അടച്ചാണ് ഇത് ചെയ്തിരുന്നത്, അതുകൊണ്ട് തന്നെ മൂന്ന് പേര്‍ക്കും വീട്ടില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനായില്ല. ശബ്ദം കേട്ട് അടുത്ത വീടുകളിലെ ആളുകള്‍ ഓടിക്കൂടി. വാതില്‍ പൊളിച്ച് ആളുകള്‍ അകത്ത് കടക്കുമ്പോഴേക്കും മൂന്ന് പേര്‍ക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. ബാഷയും ആയിഷയും ചികിത്സയിലാണ്. സംഭവത്തില്‍ ശങ്കര്‍നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇലക്ട്രോണിക് സാധനങ്ങള്‍ ഉള്‍പ്പെടെ വീട്ടിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു.