കുന്ദമംഗലം: എസ് വൈ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ദേശ രക്ഷാവലത്തിന്റെ പ്രവർത്തനത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്ക്കരിച്ചു.എം.പി ആലി ഹാജി (ചെയർമാൻ) ടി.പി സൈനുദ്ധീൻ നിസാമി (ജന. കൺ) എം.പി മൂസ ഹാജി (ഫിനാൻസ് സിക്രട്ടറി) എൻ.കെ ശംസുദ്ധീൻ ( കോർഡിനേറ്റർ) എന്നിവർ ഭാരവാഹികളായി 501 അംഗ സ്വാഗത സംഘമാണ് രൂപവത്കരിച്ചത്.വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ വെച്ച് തിരെഞ്ഞെടുത്തു . ഒലീവ് അംഗങ്ങളുടെ റാലി ഉച്ചക്ക് ശേഷം മർക്കസ് പരിസരത്ത് നിന്ന് ആരംഭിച്ച് വൈകീട്ട് കുന്ദമംഗലം സ്ക്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേള നത്തോടെ സമാപിക്കും എസ് വൈ എസ് ജില്ലാ ജനറൽ സിക്രട്ടറി അഫ്സൽ കൊളാരി യോഗം ഉദ്ഘാടനം ചെയ്തു.. സയ്യിദ് അബ്ദുല്ല കോയ സഖാഫി പ്രാർത്ഥന നടത്തി.ഇബ്റാഹിം സഖാഫി താത്തുർ അധ്യക്ഷത വഹിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം വി.പി എം ഫൈസിവില്ല്യാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫസൽ ഹാശിം സഖാഫി, ഹഖീം കാപ്പാട്, ടി.പി സൈനുദ്ധീൻ നിസാമി, ബശീർ വെളളായിക്കോട്, എം ഉസ്മാൻ മൗലവി ,എൻ.കെ ഷംസുദ്ധീൻ പ്രസംഗിച്ചു കലാം മാവൂർ വിഷയാവതരണം നടത്തി. ഫോട്ടോ. കുന്ദമംഗലത്ത്.നടന്ന ദേശ രക്ഷാവലയം സ്വാഗത സംഘം രൂപീകരണ യോഗം അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്യുന്നു