ബാംഗ്ലൂരില്‍ പനിയെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം മൂന്ന് മണിക്കൂറോളം ബസ് സ്റ്റോപ്പില്‍. ഹാവേരിയില്‍ മരിച്ച 45- കാരന്റെ മൃതദേഹമാണ് കോവിഡ് ഭീതി മൂലം ആശുപത്രി ജീവനക്കാര്‍ മാറ്റാന്‍ തയ്യാറാവാതെ നിന്നത്.
ഹാവേരി റാണി ബെന്നൂര്‍ താലൂക്ക് ആശുപത്രി സമീപത്തെ ബസ് സ്റ്റോപ്പിലാണ് പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ മൃതദേഹം കണ്ടത്. ഒരാഴ്ചയായി പനി ബാധിതനായി 45-കാരന്‍ ജൂണ്‍ 28-ന് റാണിബെന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച ഇയാള്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ ആശുപത്രി ജീവനക്കാര്‍ പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് പകരം ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.