ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകൃതമായ സ്കോർ ഫൗണ്ടേഷന്റെ കീഴിലുള്ള സ്കോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പി.എസ്.സി കോച്ചിംഗ് സെന്ററുകളിലെ ഉദ്യോഗാർത്ഥികളുടെ സംഗമം- സ്കോർ പി.എസ്.സി ഹണ്ട് -കൊടുവള്ളി സിറ്റി മാളിൽസ് കോർ സി.ഇ.ഒ ഡോ: ഐ.പി അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സ്കോർ അക്കാദമി കൺവീനർ അമീൻ കരുവമ്പൊയിൽ അധ്യക്ഷത വഹിച്ചു. അമീർ കുറ്റ്യാടി സർക്കാർ ജോലി എങ്ങിനെ സ്വന്തമാക്കാം എന്ന വിഷയത്തിൽ ക്ലാസെടുത്തു.
സ്കോർ ഡയറക്ടർമാരായ എം.പി.മൂസ മാസ്റ്റർ, ശുക്കൂർ കോണിക്കൽ, കെ.സുബൈർ
പ്രസംഗിച്ചു. സ്കോർ അക്കാദമിയുടെ കീഴിലുള്ള പത്തോളം സെൻററുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് സംഗമിച്ചത്