News

പുനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കെട്ടിട ശിലാസ്ഥാപനവും യസ് ഐ കാന്‍ അ്ക്കാദമി ക്ലിനിക് പദ്ധതി ഉദ്ഘാടനവും ഇന്ന്

പുനൂര്‍:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്  അനുവദിച്ച  മൂന്ന് കോടി 65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ( ജൂലൈ 6) വൈകീട്ട് 4 ന് മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും.  നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിനുളള പി.ടി.എ അവാര്‍ഡ് ദാനവും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന യെസ് ഐ കാന്‍ അ്ക്കാദമി ക്ലിനിക് പദ്ധതി ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. പ്ലസ് ടു പരീക്ഷകയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം  ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷക്കീല ടീച്ചറും നിര്‍വഹിക്കും. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!