National

‘ജയ് ശ്രീ റാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദനം: ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ‘ജയ് ശ്രീ റാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ മര്‍ദിച്ചയാളെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറയിലെ മൈനാക്പാറ നിവാസിയായ അമിത് ദത്ത എന്നയാളാണ് പിടിയിലായത്. ഹൗറ നഗരത്തിലാണ് സംഭവം.

തെരുവ് കച്ചവടക്കാരനെയും ഓട്ടോ റിക്ഷാ ഡ്രൈവറെയുമാണ് ഇയാള്‍ ‘ജയ് ശ്രീ റാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചത്. വടിയുമായി ഇയാള്‍ ഉപദ്രവിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. എനിക്കറിയില്ല എന്ന് തെരുവ് കച്ചവടക്കാരന്‍ മറുപടി പറഞ്ഞപ്പോള്‍ അമിത് ദത്ത ഇയാളെ അടിക്കുകയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അധിക്ഷേപിച്ച് തെറിവിളിക്കുകയും ചെയ്തു. ഇവിടെ താമസിക്കരുതെന്നും പാകിസ്താനിലേക്ക് നാടുവിടണമെന്നും ഇയാള്‍ ആക്രോശിക്കുന്നുണ്ട്.
നിരവധി പേരാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!