തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ.കെ.ബാലനെ പരിഹസിച്ച് കെ.മുരളീധരന്‍. സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്റെ വാദം. ബാലന്റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും മുരളീധരൻ പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എ.കെ.ബാലൻ ചോദിച്ചത്.
എ.കെ.ബാലന്റെ വാദം കേട്ടാൽ മുഖ്യമന്ത്രി ജയിലിൽ പോകും; പരിഹസിച്ച് കെ.മുരളീധരന്‍

