Kerala News

കെഎസ്ആർടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളി; മന്ത്രി പങ്കെടുത്ത പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെഎസ്ആർടിസി തൊഴിലാളി യൂണിയൻ

തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെ എസ് ആർ ടി സി തൊഴിലാളി യൂണിയൻ.

അഞ്ചാം തിയതി ശമ്പളം നൽകണമെന്ന കരാർ വ്യവസ്ഥ ലംഘനത്തിനെതിരെ ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ ഇരുപത്തിനാല് മണിക്കൂർ പണിമുടക്കുന്നത്. അതെ സമയം പണിമുടക്കിൽ നിന്ന് പിന്മാറുന്നുവെന്നറിയിച്ച സിഐടിയുവും പരോക്ഷ പിന്തുണ നൽകിയതോടെ സർവീസുകൾ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്.

കെഎസ്ആർടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ശമ്പളം നൽകാൻ അഞ്ച് ദിവസം സാവകാശം വേണമെന്ന മാനേജ്മെന്റിന്റെ നിർദ്ദേശം അം​ഗീകരിച്ചതിന് ശേഷമാണ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. പൊതു​ഗതാ​ഗതത്തിനായി ബദൽ സംവിധാനം ആലോചിക്കേണ്ടി വരുമെന്നും ​ഗതാ​ഗത മന്ത്രി മുന്നറിയിപ്പ് നൽകി. വിപണി വിലയ്ക്ക് ഡീസൽ നൽകാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!