Kerala News

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

കേരള നിയമസഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു.ഉപനേതാവായി എംകെ മുനീറിനേയും തെരഞ്ഞെടുത്തു.സെക്രട്ടറിയായി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറലര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍.
മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന കുഞ്ഞാലികുട്ടി ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് ലീഗ് യോഗത്തില്‍ വിലയിരുത്തി. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന സാഹചര്യങ്ങള്‍ ആത്മപരിശോധനക്ക് വിധേയമാക്കണം. വലിയ തോതിലുള്ള തിരിച്ചടിയുണ്ടായപ്പോഴും ലീഗ് അതിന്റെ സംതൃപ്തമായ സാഹചര്യം ഉണ്ടാക്കി. വിശദമായ ചര്‍ച്ചകള്‍ തുടര്‍ന്നോട്ടും നടത്തുമെന്നും ലീഗ് വിലയിരുത്തി.

ലീഗിന്റെ പ്രവര്‍ത്തത്തെ സംബന്ധിച്ച് വസ്തുതകള്‍ കാണാതെ അതിശയോക്തി പരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അതിലൊന്നും പരാതിയില്ല. അത് അവരുടെ സ്വാതന്ത്രമാണ്. വളരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ കോട്ടകള്‍ കാത്തുവെച്ചത് അഭിമാനകരമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതില്‍ വലിയ പങ്കെടുണ്ടെന്ന് വിലയിരുത്തിയ മുസ്ലീം ലീഗ് ബിജെപി താഴോട്ട് പോകുന്നതിന് ആക്കം കൂട്ടിയ പാര്‍ട്ടിയാണ് ലീഗ് എന്ന് അവകാശപ്പെട്ടു. മഞ്ചേശ്വരത്തേയും പാലക്കാട്ടേയും വിജയം പ്രത്യേകം എടുത്ത് പരാമര്‍ശിച്ചു.

‘മഞ്ചേശ്വരത്തേയും പാലക്കാട്ടേയും സാഹചര്യം മുള്‍മുനയിലാക്കി. മഞ്ചേശ്വരത്ത് ജയിക്കുമെന്ന് കാലേകൂട്ടി പറഞ്ഞ പാര്‍ട്ടിയാണ് ബിജെപി. വിമാനത്തിലിറങ്ങി വോട്ട് ചോദിച്ചവര്‍ ഉണ്ട്. അവരുടെ മന്ത്രിമാര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു. എന്നാല്‍ തോല്‍പ്പിച്ചത് ലീഗിന്റെ പ്രാതിനിധ്യമാണ്. പാലക്കാട് മെട്രോ ശ്രീധരന്റെ പരാജയത്തില്‍ വളരെ വലിയ പങ്കു വഹിക്കാന്‍ ലീഗിന് കഴിഞ്ഞു. എന്നാല്‍ ബിജെപി വോട്ടുകളില്‍ വലിയൊരു ശതമാനം സിപിഐഎഎമ്മിന് പോയിട്ടുണ്ട്. മലപ്പുറത്ത് ഞങ്ങളുടെ പ്രകടനം വലിയ സംതൃപ്തി നല്‍കുന്നുണ്ട് 7 മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. വള്ളിക്കുന്ന്. തിരൂരങ്ങാടി, ഏറനാട്, തിരൂര്‍,മങ്കട. കൊണ്ടോട്ടി, കോട്ടക്കല്‍ തുടങ്ങി ഏഴ് ഇടങ്ങളില്‍ മികച്ച പ്രകടനമാണ്. അവിടെ സിപിഐഎമ്മിന്റെ വോട്ട് ഷെയര്‍ കുറഞ്ഞു. ഞങ്ങളുടെ വോട്ട് കൂടി.’ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!