കോവിഡ് കാരണം കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമാകുമെന്ന് ഭയന്ന് രാജ്യം കൂടുതല്‍ കാലം അടച്ചിടാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്പദ്‌വ്യവസ്ഥ തുറന്നേ മതിയാകൂ എന്നും ട്രംപ് പറഞ്ഞു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ അമേരിക്കയില്‍ കൂടുതല്‍ മരണം സംഭവിക്കാനിടയുണ്ട്.
അതേസമയം, മാസ്‌ക് ധരിക്കില്ലെന്ന നിലപാട് മാറ്റില്ലെന്നും ട്രംപ് വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ മരണസംഖ്യ കൂടാനിടയില്ലെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. ”കാരണം നിങ്ങളെ ഒരു അപ്പാര്‍ട്ട്‌മെന്റിലോ വീട്ടിലോ അടച്ചിടില്ല.” – ട്രംപ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണവും രോഗികളുമുള്ളത് അമേരിക്കയിലാണ്. 722171 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 12.37 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

