Kerala

‘കേന്ദ്രമന്ത്രി പേര് പരാമർശിച്ചില്ല, പറഞ്ഞത് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് മാത്രം’; വട്ടിയൂർക്കാവിൽ പ്രചാരണ പരിപാടിയിൽ നിന്ന് ആർ ശ്രീലേഖ ഇറങ്ങിപ്പോയി

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്നാണ് ആർ ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. വട്ടിയൂർക്കാവ് മണ്ഡലത്തിന് വേണ്ടി നടത്തിയ പരിപാടിയിൽ നിന്നാണ് ശ്രീരേഖ ഇറങ്ങിപ്പോയത്.

ശ്രീലേഖയ്ക്കായി നടത്തിയ പരിപാടിയിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിച്ചില്ല. ജയശങ്കർ പേര് പറഞ്ഞത് രാജീവ് ചന്ദ്രശേഖറിൻ്റെ മാത്രം. ഇതോടെ പ്രകോപിതയായ ശ്രീലേഖ ഇറങ്ങിപ്പോയി. നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ആർ ശ്രീരേഖയെ തിരികെ എത്തിച്ചു.

വി വി രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെ ശ്രീലേഖ അതൃപ്‌തി അറിയിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമനോട് ശ്രീലേഖ കയർത്തു. കേന്ദ്രമന്ത്രി എസ് ജയശങ്കർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചത്.

ആർ ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത എസ് ജയശങ്കർ, പ്രസം​ഗിക്കുന്ന സമയത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നാണ് പറഞ്ഞത്. ശ്രീലേഖയുടെയോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെയോ പേര് പരാമർശിച്ചില്ല. ഇതോടെയാണ് ശ്രീലേഖ വേദിവിട്ടത്.

പുറത്തെത്തിയ ശ്രീലേഖയെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഏറെനേരം സംസാരിച്ച് അനുനയിപ്പിച്ചാണ് തിരികെ വേദിയിൽ എത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!