Kerala

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

പാർട്ടിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ അടിച്ചുമാറ്റിയ സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ശവംതീനികളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കരച്ചിൽ സിപിഐഎം മാർക്കറ്റ് ചെയ്യുകയാണ് ഉണ്ടായത്.

ജനങ്ങളെ കബളിപ്പിച്ച് വോട്ട് തേടി അധികാരത്തിൽ വന്ന ആളുകൾ നാലേമുക്കാൽ കൊല്ലം പെൻഷൻ വിഹിതമായി ഒരു രൂപ പോലും കൂടാതെ തിരഞ്ഞെടുപ്പ് അടുക്കാൻ വെറും മൂന്ന് മാസം മാത്രമുള്ളപ്പോൾ പെൻഷൻ തുകയായി 400 രൂപയാണ് വർധിപ്പിച്ചത്. അപ്പോഴും പെൻഷൻ 2500 രൂപയാക്കിയില്ല. റബ്ബറിന് 250 രൂപയാകുമെന്ന് പറഞ്ഞത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല ഒരു വാഗ്ദാനങ്ങളും എൽഡിഎഫ് പാലിച്ചിട്ടില്ലെന്നും വി ഡി സതീഷൻ വിമർശിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങിയ കാരുണ്യാ പദ്ധതി ഉൾപ്പടെയുള്ളവ കടമാക്കി. നേരത്തെ ആരോഗ്യ രംഗത്തുണ്ടായിരുന്ന പല പദ്ധതികളും ഇല്ലാതാക്കി ആരോഗ്യരംഗത്തെ എൽഡിഎഫ് വെന്റിലേറ്ററിലാക്കി.ഇടുക്കി ജില്ലയിലെ മുഴുവൻ ഭൂമി പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്. ഇടുക്കിയിലെ പട്ടയ കേസുകൾ ഇപ്പോഴും ഹൈക്കോടതിയിലാണ്. ഇടുക്കി ജില്ലാ മുഴുവൻ വ്യാപകമായ ഭൂമിപ്രശ്നങ്ങളാണ് എന്നിട്ട് പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വെച്ചിരിക്കുന്നത് വി ഡി സതീശൻ കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖം സിപിഐഎമ്മാണ് കൊണ്ടുവന്നതെന്ന് പറയുന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്താണ് വിഴിഞ്ഞം, ഗെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയത് . അന്ന് അത് 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞത് അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണ്. എന്നിട് ഇപ്പോൾ നാണമുണ്ടോ ക്രഡിറ്റ് ഏറ്റെടുക്കാൻ പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!