കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചയോടെ നടന്ന അപകടത്തിൽ മഞ്ചേരി മുതുവനൂർ നെല്ലിക്കുത്ത് സ്വദേശി അലിയുടെ മകൻ മദ്രസ അധ്യാപകൻ ജസീലാണ് (22)മരിച്ചത്.കുന്ദമംഗലം ദേശീയ പാതയിൽ പന്തീർപാടം തോട്ടുംപുറം വളവിൽ വെച്ച് കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സുമായി ബൈക്ക്കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ജസീലിന്റെ കൂടെയുണ്ടായിരുന്ന കാവനൂർ ചേലപുറത്ത്ഷഹബാസിനെ (24)പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
