അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ ഒപ്പം നിന്നതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട നഴ്‌സിംഗ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ സെറ്റോ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ല ചെയര്‍മാന്‍ എം.ഷിബു അധ്യക്ഷനായി.എ ഐ സി.സി. വക്താവ് ഷമ മുഹമ്മദ്, എന്‍. എസ്. യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് , എം.എന്‍ കാരശ്ശേരി, കെ.പി.എസ്.ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍, കെ.ജി.ഒ. യു സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പൂവ്വത്തില്‍, ഡോ:ഹരിപ്രിയ, സെറ്റോ അംഗസംഘടന നേതാക്കളായ പി.കെ രാധാകൃഷ്ണന്‍.ടി.ടി..ബിനു, പ്രേംനാഥ് മംഗലശ്ശേരി, സജിത്ത് ചെരണ്ടത്തൂര്‍,സിജു കെ. നായര്‍, ഷാജു പി കൃഷ്ണന്‍, ടി. അശോക് കുമാര്‍,കെ.കെ. പ്രമോദ് കുമാര്‍, സജു പി, സുബൈദ ടി. പി.കെ.അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സി. ബാബു, കെ.ദിനേശന്‍, സി.കെ.പ്രകാശന്‍, എന്‍.ടി.ജിതേഷ്, പി.പ്രദിപ് കുമാര്‍,എം.വി. വിശാല്‍, കെ.ആദര്‍ശ്, പി.സി. ബാബു, രഞ്ജിത് എന്‍.പി., കെ. വി രവിന്ദ്രന്‍, സുജിത കെ.പി., സന്തോഷ് കുനിയില്‍ , എലിസബത്ത് ടി. ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.