എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി ജെ പിയിലേക്ക്. ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയതിന്റെ പിന്നാലെയാണ് അനിൽ തന്റെ തീരുമാനം വെളിപ്പെടുത്തിയത്. ഇന്ന് മൂന്ന് മണിയോടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചതായി പ്രഖ്യാപനമുണ്ടാകും.
അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ.
അനിൽ ആന്റണി പ്രവർത്തിക്കുക ബി ജെ പി യുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 3 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കും
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്ന അനിൽ ആന്റണി ബിബിസി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവെക്കുകയായിരുന്നു.