ന്യൂഡൽഹി∙ അദാനി വിഷയത്തിൽ ജെപിസി അന്വേഷണം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ ലോക്സഭയില്‍ ഇന്നും പ്രതിഷേധം.പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് എംപിമാരെത്തിയത്.
അതേസമയം പ്രതിപക്ഷ സമീപനം രാജ്യഹിതത്തിന് യോജിച്ചതല്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിർല പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധം മൂലം രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവച്ചു. സഭാ സ്തംഭനവും ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലും അയവില്ലാതെ തുടരുന്നതിനിടെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി പാര്‍ലമെന്‍റ് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു.