Kerala kerala

ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി; അപകടത്തില്‍ കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ടയര്‍ വീട്ടമ്മയുടെ കാലില്‍ കയറിയിറങ്ങി. അപകടത്തില്‍ കാലിന്റെ അസ്ഥി പൊട്ടുകയും വിരലുകള്‍ അറ്റുപോവുകയും ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്.

കിളിമാനൂര്‍ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ചാണ് സംഭവം. ജനത്തിരക്കുള്ള സമയത്ത് ബസ് പ്രസന്നയെ ഇടിച്ചിടുകയും ഇതിന് ശേഷം ബസിന്റെ മുന്‍ചക്രം കാലിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.

പരുക്കേറ്റ പ്രസന്നയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കാലിലെ വിരലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. മറ്റേ കാലിലാണ് അസ്ഥിക്ക് പൊട്ടല്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!