Kerala kerala kerala politics

നവകേരള സദസിന്റെ പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ; അടിച്ചത് 25.40 ലക്ഷം പോസ്റ്റര്‍

നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയായിരുന്നു സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിച്ചത്. 25,40,000 പോസ്റ്റര്‍ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷര്‍ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി രൂപയുമാണ് ചെലവായത്.

നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവായി. ക്വട്ടേഷന്‍ വിളിക്കാതെയാണ് പിആര്‍ഡി കരാര്‍ സി ആപ്റ്റിന് നല്‍കിയത്.

മുഖ്യമന്ത്രിയുടെ കാര്‍ഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. കര്‍ഷകര്‍ക്ക് പല സബ്‌സിഡി ഇനങ്ങളില്‍ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!