തൃശ്ശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറ പത്തയാറില്‍ ജനവാസമേഖലയില്‍ കാട്ടാന. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പനത്തോട്ടത്തില്‍ രണ്ട് കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. കാലങ്ങളായി ഇവിടെ കാട്ടാന ശല്യം ഉള്ളതാണ്. വിവരമറിഞ്ഞ് വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം സ്ഥലത്തെത്തി.
ആന ഇറങ്ങിയതിനാല്‍ ചാലക്കുടി- അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കുറച്ച് ദൂരേക്ക് മാറ്റി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. 300 മീറ്റര്‍ ദൂരെ വീടുകളും പെട്രോള്‍ പമ്പും അടക്കം ജനവാസമേഖലയാണ്.
വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതല യോഗം വിളിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ഓണ്‍ലൈനായാണ് യോഗം.