പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ മയക്ക് മരുന്ന് വേട്ട.ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോയ എയർ ബസിൽനിന്ന് എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരെയാണ് പിടികൂടിയത്. മാർക്കറ്റിൽ 10 ലക്ഷം രൂപ വില വരുന്ന 130 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ 104 ഗ്രാം എംഡിഎംഎ വീട്ടിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിലായിരുന്നു. കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്. യുവാവ് ബാംഗ്ലൂരിൽ നിന്ന് മയക്ക മരുന്ന് നാട്ടിലെത്തിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.

