കൽപ്പറ്റ: കടുത്ത വരൾച്ചയും ചൂടും കാരണം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഉണങ്ങി വരണ്ട കരിയിലകളും കുറ്റിക്കാടകളും നിലവിലെ സാഹചര്യത്തിൽ ടൂറിസ്റ്റുകളുടെ ജീവൻ പോലും അപകടത്തിലായേക്കും.
വയനാടിന്‍റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്രയും ഉയർന്ന ഉഷ്ണവും വരൾച്ചയും നേരിടുന്നത്. അതേസമയം വേനൽ കടുക്കുന്നതോടെ വെള്ളവും തീറ്റയും അന്വേഷിച്ച് വന്യജീവകൾ കൂട്ടത്തോടെയാണ് വയനാടൻ കാടുകളിൽ എത്തുന്നത്.
കാട്ടനുള്ളിൽ വാഹനവും മനുഷ്യരും വന്യജീവികളുടെ സൗര്യം കെടുത്തുമ്പോൾ അവ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുക സ്വഭാവികമായി കണ്ടുവരുന്നതാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകിയതായി എൻ. ബാദുഷ, തോമസ് അമ്പലവയൽ, പി.എം. സുരേഷ്, എം. ഗംഗാധരൻ, എ.വി മനോജ് എന്നിവർ അറിയിച്ചു.