Kerala News

വീഡിയോ സത്യവിരുദ്ധം;വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ട

വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുമായി ബന്ധപ്പെട്ട വീഡിയോ സത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഓഡിയോ മറ്റൊരു കുട്ടിയെ ഉപയോഗിച്ച് നിർമ്മിച്ച പുനസംപ്രേക്ഷണം ചെയ്തതായി പരാതിയുണ്ട്. പി വി അൻവറിന്റെ പരാതിയും ലഭിച്ചു. ഇതിൽ അന്വേഷണം നടക്കുന്നു. ചാനൽ ഓഫീസിൽ എസ്എഫ്ഐ സമരത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.’ബിബിസി റെയ്ഡുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട. ബിബിസിയുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ വര്‍ഗീയകലാപത്തിലെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിനായിരുന്നു. ഇവിടെയുള്ള റെയ്ഡ് ഏതെങ്കിലും ഭരണാധികാരിക്കോ സര്‍ക്കാരിനോ എതിരായുള്ളതല്ല. അതുകൊണ്ട് ഇതിനെ പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപോവില്ല’ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമപ്രവർതകരിൽ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകൾ മാധ്യമപ്രവർത്തന രംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരമാണ്. വ്യാജ വീഡിയോ നിർമിക്കുകയും അതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടുത്തുകയും ചെയ്തിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുകയാണ്. ഒരാളെ കൊലപ്പെടുത്തിയിട്ട് അത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ച് സംപ്രേഷണം ചെയ്തു. ഓഗസ്റ്റില്‍ പ്രായപൂര്‍ത്തിയായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസിനാസ്പദമായ വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് സംപ്രേഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇത്തരമൊരു വീഡിയോയ്ക്ക് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രതിഷേധം ഉയര്‍ന്നു. എറണാകുളത്ത് ചാനലിന്റെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ഥാപനത്തിന്റെ പരാതിയെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി’ മുഖ്യമന്ത്രി പറഞ്ഞു.

ലഹരിമാഫിയക്കെതിരെ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് എസ്എഫ്‌ഐ പ്രകോപിതരയാതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.സി.വിഷ്ണുനാഥ് ആരോപിച്ചു. ലഹരിമാഫിയയ്‌ക്കെതിരെ വാര്‍ത്ത വരുമ്പോള്‍ എസ്എഫ്‌ഐ പ്രകോപിതരാകുന്നത് എന്തിനാണ്. ചാനലിനെതിരെ പി.വി.അന്‍വര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ്. ലഹരിമാഫിയയ്‌ക്കെതിരായ വാര്‍ത്ത സര്‍ക്കാരിനെതിരാകുന്നത് എങ്ങനെയാണെന്നും വിഷ്ണുനാഥ് ചോദിച്ചു. ബിബിസി ഓഫീസില്‍ റെയ്ഡ് നടത്തിയ സമാനമാണ് ഏഷ്യനെറ്റ് ഓഫീസിലും റെയ്ഡ് നടന്നത്. മോദിയുടെ ഭരണകൂടവും പിണറായി ഭരണകൂടവും എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ ഓഫീസ് അതിക്രമത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നി‍‍ര്‍ത്തിവച്ച് ച‍ര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. എക്സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാ‍ര്‍ത്താ പരമ്പരയെ ആണ് സ‍ര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാ‍ര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!