വെള്ളക്കരം വര്‍ധിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷം.ബോധം കെട്ട് വീഴുന്നവരുടെ മുഖത്ത് വെള്ളം തളിക്കാന്‍ സാധിക്കാത്ത അവസ്ഥയെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി. ഇതിന് പരിഹാസ രൂപേണയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി നല്‍കിയത്. വെള്ളത്തിനായി എംഎല്‍എ പ്രത്യേക കത്ത് നല്‍കിയാല്‍ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.കുടിവെള്ളത്തിന്റെ വിലവര്‍ധനവുമായി ബന്ധപ്പെട്ട് ഇന്നത്തെ ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ ഉന്നയിച്ച് എംഎല്‍എ പിസി വിഷ്ണുനാഥ് എംഎല്‍എയുടെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി,ഒരുലിറ്റര്‍ കുടിവെള്ളത്തിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി അതിന്റെ തുടക്കം മുതല്‍ റവന്യൂ കമ്മിയിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റിയെ റവന്യൂ കമ്മി നികത്താന്‍ സഹായിക്കുന്നത്. അംഗീകൃത താരീഫ് അനുസരിച്ച് ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന വാട്ടര്‍ ചാര്‍ജാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രധാന വരുമാനമാര്‍ഗം. 1000 ലിറ്റര്‍ കുടിവളള ഉത്പാദനപ്രസരണ ചെലവ് 22. 85 രൂപയും ആയിരം ലിറ്റര്‍ കുടിവെള്ളത്തിന് വരുമാനം 10.92 രൂപയുമാണ്. കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് വെള്ളം നല്‍കുമ്പോള്‍ 11 രൂപയിലധികം നഷ്ടമുണ്ടാകുന്നതായും മന്ത്രി പറഞ്ഞു.