National

കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങി യുവാവ്; വീഡിയോ വൈറലാകുന്നു

കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷിക്കാനുള്ള യുവാവിൻറെ സാഹസ ശ്രമം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. അരയില് കെട്ടിയ വയറിൽ തൂങ്ങി നിന്ന് ആഞ്ഞ് കൊത്താൻ ശ്രമിക്കുന്ന പാമ്പിനെ അതി സാഹസികമായാണ് യുവാവ് ചാക്കിലാക്കുന്നത്. പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച ആളെന്ന് തോന്നിപ്പിക്കുന്നതാണ് വീഡിയോയിലെ യുവാവിനൊപ്പമുള്ള ഉപകരണങ്ങൾ.

ചെറിയ ഹുക്കുള്ള കമ്പിയിൽ വെള്ളത്തിൽ കിടന്ന പാമ്പിനെ യുവാവ് ഉയർത്തുന്നു. പിന്നാലെ മൂർഖൻറെ വാലിൽ പിടിച്ച് സമീപത്തെ കയറിലുള്ള ബാഗിൽ കയറ്റാനായി ശ്രമിക്കുന്നു. എന്നാൽ പാമ്പ് ശര വേഗത്തിൽ യുവാവിനെ കൊത്താനായി ആയുന്നു. നിരവധി തവണയാണ് ബാഗിനും വാലിൽ പിടിച്ചിരിക്കുന്ന യുവാവിൻറെ കയ്യിലേക്കും ആഞ്ഞ് കൊത്താനായി മൂർഖൻ ആയുന്നത്. ഒരു ഘട്ടത്തിൽ മൂർഖൻ ബാഗിൻറെ പുറത്ത് കടിച്ച് പിടിച്ച് കിടക്കുന്നുമുണ്ട്. ആദ്യ ശ്രമങ്ങൾ പാളിയെങ്കിലും കുറച്ച് നേരത്തെ ശ്രമത്തിന് ശേഷം മൂർഖനെ സഞ്ചിയിലാക്കാൻ യുവാവിന് സാധിക്കുന്നു.

ഈ നേരമത്രയും പാമ്പിന കിണറിൽ നിന്ന് ഉയർത്താനായി ഉപയോഗിച്ച ഉപകരണം യുവാവ് കടിച്ച് പിടിച്ചാണ് ഇരിക്കുന്നത്. കിണറിൻറെ പടിയിൽ ചവിട്ടിയാണ് അരയിൽ ഒരു കയറ്‍ കൊണ്ട് മാത്രം കെട്ടിയ നിലയിലുള്ള യുവാവ് ബാലൻസ് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ വൈറലായിരിക്കുന്നത്. യുവാവിൻറെ സാഹസിക മനസിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. എത്ര പണം നൽകിയാലും ഇത്തരമൊരു സാഹസത്തിന് മുതിരില്ലെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!