Kerala News

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല; ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമ; കെ മുരളീധരൻ

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കോൺ​ഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്നും
എം ശിവശങ്കറിന്റെ യാത്രകൾ പലതും ഔദ്യോഗികമായിരുന്നില്ലെന്നും കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ഒന്നാം പിണറായി സർക്കാർ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നു എന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

സ്വർണക്കള്ളക്കടത്ത് കേസിൽ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ പിണറായി വിജയൻ യോഗ്യനല്ല. കേസിൽ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം. മന്ത്രിയ്ക്ക് കോൺസുൽ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്. എംപി മാർക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാൻ പാടില്ല. ലൈഫ്‌ പദ്ധതിയിൽ കമ്മീഷൻ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേ. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കർ, അറിയില്ലേ സർക്കാർ അനുമതി ഇല്ലാതെ പുസ്തകം എഴുതാൻ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാൻ ഉള്ള ശ്രമമാണ്.

കെ റെയിൽ കമ്മീഷൻ പറ്റാനുള്ള നീക്കം ആണ് എന്ന് കോൺ​ഗ്രസ് ആരോപിച്ചത് ഇപ്പൊ തെളിഞ്ഞു. മുരളീധരൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!