മെഡിക്കൽ കോളേജ്:ബലാത്സംഗക്കേസ് ഉൾപ്പെടെ 40 നാൽപതിലധികം കേസുകളിൽ ഉൾപ്പെട്ട പ്രതി മലപ്പുറം പുത്തൂർ പുതുപ്പള്ളി ശിഹാബുദ്ദീ നെ (37) പിടികൂടി കോടതിയിൽ ഹാജറാക്കി. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ ഒളിവിൽ പോവുകയായിരുന്നു ഒളിവിൽ കഴിയുകയായിരുന്ന പ്രതി മടവൂർ ഭാഗത്തു ണ്ടെന്നറിഞ്ഞ് പോലീസ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ അഷ്റഫിന് നേതൃത്വത്തിൽ എത്തി പിടികൂടുകയായിരുന്നു.
കോഴിക്കോട് മലപ്പുറം പാലക്കാട് വയനാട് ജില്ലകളിലായി ഇയാൾക്കെതിരെ കേസുള്ളത്. സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്ന ആളുകളുടെ അടുക്കൽ എത്തിച്ചു സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള തട്ടിയെടുക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഇയാൾക്ക് . നിരവധിമൊബൈൽ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്തർസംസ്ഥാനങ്ങളിൽ ഉൾപ്പെടെ യാത്ര ചെയ്യുന്നതിനാലാണ് പിടി കിട്ടാതിരുന്നത്. മെഡിക്കൽ കോളേജ് എസ് ഐ ടി.വി. ധനഞ്ജയദാസ് , ടി എം വിപിൻ ,പി കെ സൈനുദ്ദീൻ . ഉണ്ണി നാരായണൻ , കെ വി രാജേന്ദ്ര കുമാർ ആർ ആർ ബി മനോജ് കുമാർ , ജംഷീന സനിത് . കൃജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.