രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,713 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 14,488 പേര് രോഗമുക്തരായി. 24 മണിക്കൂറിനിടെ 95 മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ചികിത്സയിലുള്ള രോഗികളുടെ എണ്ണവും രാജ്യത്ത് കുറയുകയാണ്. 1,48,590 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്.