മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ അടുക്കത്ത് കള്ളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടമായി. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയും ചെലവഴിച്ചാണ് ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.
ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ കെ വിജയന് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ അശോകന്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ സന്നിസ് തോമസ്, സി പി ബാബുരാജ്, വാര്‍ഡ് മെമ്പര്‍മാരായ ടി പി അലി, സമീറ ബഷീര്‍, കെ അജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി വി സുജിത്ത്, വാര്‍ഡ് കണ്‍വീനര്‍ വി പി നാണു, നൗഷാദ് കാഞ്ഞായി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് അഖില സ്വാഗതവും
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് നന്ദിയും പറഞ്ഞു

