കൊല്ലം: സംസ്ഥാന കലോത്സവത്തില്‍ വെറിട്ട സമകാലിന കഥകളാണ് നാടോടി നൃത്തത്തില്‍ മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നോവുകളും നിരാശകളുമാണ് തൃശൂര്‍ പേരാമംഗലം എസ്.ഡി.വി.എച്ച്.എസ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വി.ബി. ശ്രീലക്ഷ്മി അവതരിപ്പിച്ചത്.
പഠിച്ച് ഉന്നതിയിലെത്തിയിട്ടും പഴികളുമായി വിടാതെ പിന്തുടരുന്ന സമൂഹത്തിനുമുന്നില്‍ തോറ്റുപോകുന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് ശ്രീലക്ഷ്മി പറഞ്ഞത്. ഇവരും മനുഷ്യരാണ് എന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. സുരേഷ് നടുവത്ത് ആണ് പാട്ട് എഴുതിയത്. ബിജു-ഷൈനി ദമ്പതികളുടെ മകളാണ്.

