മലപ്പുറം ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡാൻസാഫ് ടീമും താനൂർ എസ് ഐയുടെ നേതൃത്വത്തിൽ താനൂർ പോലീസും ചേർന്ന് കണ്ണന്തളിയിൽനടത്തിയ പരിശോധനയിൽ ജാഫർ അലി എന്ന ആളുടെ വീട്ടിൽ നിന്നും 1.70 ഗ്രാം എം ഡി എം എ യും 76,000 രൂപയും ആയുധങ്ങളായ ഒരു കൊടുവാൾ ഒരു നെഞ്ചക്ക്. 7 വിവിധ ആകൃതിയിലുള്ള കത്തികൾ. കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം . ഒരു ഇരുമ്പ് പൈപ്പ് അഞ്ച് മരത്തിന്റെ വടികൾ .കൂടാതെ ഇയാളുടെ റൂമിലെ അലമാര പരിശോധിച്ചതിൽ അതിൽ നിന്നും ഒരു എയർഗൺ. എം ഡി എം എ അളന്നു ‘നൽകുന്നതിനുള്ള മെത്ത് സ്കെയിൽ . എം ഡി എം എ ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകൾ ആയി നൽകുന്നതിനുള്ള കവറുകളും ആണ്.പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.പ്രതിക്ക് സമാന രീതിയിൽ ഇതിനുമുമ്പും താനൂർ പോലീസ് സ്റ്റേഷനിൽ കേസ് എടുത്തിട്ടുണ്ട്.