പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. കായലം എ.എൽ.പി സ്കൂൾ കുവ്വിൽ റോഡ്, ചാലിപ്പാടം പുന്നാറമ്പത്ത് റോഡ് എന്നിവയാണ് നവീകരണം പൂർത്തീകരിച്ച് തുറന്നു കൊടുത്തത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കായലം എ.എൽ.പി സ്കൂൾ കുവ്വിൽ റോഡിന് 3.45 ലക്ഷം രൂപയും ചാലിപ്പാടം പുന്നാറമ്പത്ത് റോഡിന് 4.85 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ബ്ലോക്ക് മെമ്പർ ടി.പി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രേഷ്മ തെക്കേടത്ത്, രാജേഷ് കണ്ടങ്ങൂർ, പി അനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം വേണു, എം.എം പ്രസാദ്, മുസ്തഫ തയ്യിൽ, സുധാകരൻ കുവ്വിൽ, സന്തോഷ് പുത്തലത്ത്, പി പ്രഭീഷ്, പി.എം സന്തോഷ് സംസാരിച്ചു.