Kerala News

വർക്കല റെയിൽവേ ക്രോസിൽ ഓട്ടോറിക്ഷ പൂട്ടിയിട്ട ഗേറ്റ് കീപ്പർക്ക് സസ്‌പെൻഷൻ

റെയിൽവേ ഗേറ്റ് തുറക്കാൻ വൈകിയത് ചോദ്യംചെയ്തതിന് ഓട്ടോറിക്ഷയെയും യാത്രക്കാരെയും പൂട്ടിയിട്ടെന്ന പരാതിയിൽ ഗേറ്റ് കീപ്പർ സതീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. . എന്നാൽ താൻ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം.
. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിൽ ബുധനാഴ്ച രാവിലെ 4.30-ഓടെ വർക്കല സ്വദേശി ആശിഷിന്റെ ഓട്ടോയിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി സാജൻ, അമ്മ സൂസി എന്നിവർക്കാണ് ദുരനുഭവമുണ്ടായത്.
തീവണ്ടി പോയിക്കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ഓട്ടോഡ്രൈവർ ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ലിഫ്റ്റിങ് ബാരിയർ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളിൽ തടഞ്ഞിട്ടതായാണ് പരാതി.

ഗേറ്റിനുള്ളിൽ ഓട്ടോ പ്രവേശിച്ചപ്പോൾ ഡ്രൈവർ ഇതേക്കുറിച്ച് ഗേറ്റ് കീപ്പറെ ചോദ്യംചെയ്തു. തുടർന്നാണ് ലിഫ്റ്റിങ് ബാരിയർ താഴ്ത്തി ഓട്ടോ തടഞ്ഞിട്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കവും വാക്കേറ്റവുമായി. 10 മിനിറ്റോളം കഴിഞ്ഞാണ് ഗേറ്റ് തുറന്നതെന്ന് ഓട്ടോഡ്രൈവർ പറഞ്ഞു. സംഭവത്തിൽ ഓട്ടോഡ്രൈവർ റെയിൽവേ അധികൃതർക്കു പരാതി നൽകിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!