കോഴിക്കോട് : പൊതു ജനങ്ങൾക്കിടയിൽ മാലിന്യമുക്ത നാടിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാർത്ഥികളുടെ പ്രചരണം.കേരള പ്രൈവറ്റ് -അൺ എയ്ഡഡ് സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഫയർ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളാണ് ‘ഫ്ലാഷ് മോബു’മായി രംഗത്തുവന്നത്. സംസ്ഥാന സർക്കാരിന്റെ ‘ മാലിന്യ മുക്ത നവകേരളം’ പദ്ധതിയുടെ ഭഗമയാണ് അസോസിയേഷൻ എല്ലാനഗരങ്ങൾ കേന്ദ്രീകരിച്ചും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.പ്രചാരണത്തിന്റ ജില്ലാ തല ഉദ്ഘാടനം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ നിർവഹിച്ചു. സഫയർ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ഫ്ലാഷ്മൊബ് ഏറെ ഹൃദ്യമായി. സ്കൂളിലെ ഹരിതസഭ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും പി ടി എ പ്രതിനിധികളും ഉണ്ടായിരുന്നു. കുട്ടികളിൽ സാമൂഹ്യബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് നിസാർ ഒളവണ്ണ പറഞ്ഞു. ഹരിത സഭ കോ ഓർഡിനേറ്റർ പി വിജിഷ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി സിന്ധു, സംഗീത പി പി, എം യഹ്യഖാൻ, കെ കവിത, പി ഫാത്തിമത്തു സുഹറ, എം ഹസീന, പി ബിനീഷ്, പി കെ സൈതലവി എന്നിവർ പ്രസംഗിച്ചു.
മാലിന്യ മുക്ത പ്രചാരണവുമായി വിദ്യാർത്ഥികൾ

