നേമത്ത് ഒൻപത് വർഷങ്ങൾക്ക് മുൻപ് മരിച്ച യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.നേമം സ്വദേശി അശ്വതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ട്വിസ്റ്റ്. ഇത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് സമ്മതിച്ചു. അശ്വതിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. അശ്വതി മരിച്ച സമയത്ത് രതീഷിന്റെ കൈകളിലും പൊള്ളലുണ്ടായിരുന്നു. ആ സമയത്ത് ബന്ധുക്കള്‍ ചില സംശയം പ്രകടിപ്പിച്ചെങ്കിലും അശ്വതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈകള്‍ പൊള്ളിയതാണെന്നായിരുന്നു രതീഷ് കേസ് അന്വേഷിച്ച പൊലീസിനോട് പറഞ്ഞത്.അശ്വതിയെ താൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് രതീഷ് സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനൻ വ്യക്തമാക്കി.
യുവതിയെ കൊന്നതെന്ന് ഭര്‍ത്താവ്;മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി,9 വര്‍ഷത്തിന് ശേഷം ചുരുളഴിച്ച് പൊലീസ്

