കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരടക്കമുളളവരുടെ ഗൂഡാലോചനയെന്ന് കേസിലെ പ്രതിയും ബാങ്ക് മാനേജറുമായ എം.പി റിജില്‍. താന്‍ സ്ഥലം മാറിയ ശേഷമാണ് ലിങ്ക് റോഡ് ശാഖയില്‍ തട്ടിപ്പ് നടന്നതെന്നും കോഴിക്കോട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം കോഴിക്കോട് കോര്‍പറേഷന് ഇനി 10.8കോടി രൂപകിട്ടാനുണ്ടെന്ന് മേയര്‍ ബിന ഫിലിപ്പ് അറിയിച്ചു.12.62ലക്ഷം പലിശ അടക്കമാണിത്.പണം തിരികെ തരുമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഓഡിറ്റ് വിഭാഗം പരിശോധന നടത്താറുണ്ട്.ക്രമക്കേട് കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് മെന്റ് പ്രകാരം കണക്കുകളിൽ പിഴവുണ്ടായിരുന്നില്ല.ഇനി ദിവസവും സ്റ്റേറ്റ് മെന്റ് എടുത്ത് മോണിറ്റർ ചെയ്യാൻ സംവിധാനം ഉണ്ടാക്കുമെന്നും മേയര്‍ വ്യക്തമാക്കി.അതിനിടെ, ക്രൈംബ്രാഞ്ച് സംഘവും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ലിങ്ക് റോഡ് ശാഖയിലെത്തി രേഖകള്‍ പരിശോധിച്ചു.