ഗോള്‍ഡന്‍ ബോള്‍ നേടാനല്ല താന്‍ ഖത്തറിലെത്തിയതെന്ന് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ. താന്‍ സ്വപ്‌നം കാണുന്നത് ഫുട്‌ബോള്‍ ലേകകപ്പ് മാത്രമാണെന്നും ഫ്രാന്‍സിനായി അത് നേടിക്കൊടുക്കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാൻസ് തകർത്തത്. എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍. സെനഗല്‍- ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ നേരിടുക. ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനായി അഞ്ച് തവണ വലകുലുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. 1958-ല്‍ ജസ്റ്റ് ഫൊണ്ടയിന്‍ 13-ഗോളുകള്‍ നേടിയിരുന്നു. പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജുകളില്‍ അഞ്ച് ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായും ഈ 23-കാരന്‍ മാറി
ലോകകപ്പാണ് ലക്ഷ്യം;ഗോള്‍ഡന്‍ ബോള്‍ നേടാനല്ല ഖത്തറിലെത്തിയത്,ഇരട്ട ഗോളുമായി എംബാപ്പെ
