കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികളുടെ യോഗം നടന്നു. വഖഫ് നിയമനങ്ങൾ PSC ക്ക് വിട്ട സർക്കാർ നടപടിക്കെതിരെ, 7-12-2021 ചൊവ്വ വൈകീട്ട് 4 മണിക്ക് വമ്പിച്ച പ്രതിഷേധറാലിയും പൊതുയോഗവും നടത്താൻ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി ഖാലിദ് കിളിമുണ്ട യോഗം ഉൽഘാടനം ചെയ്തു. പരിപാടിയുടെ സ്വാഗത സംഘം ചെയർമാൻ അരിയിൽ മൊയ്തീൻ ഹാജി , കൺവീനർ ഫാസിൽ എം.പി , ട്രഷറർ ഷംസുദ്ദീൻ മൂത്തിടക്കാട് എന്നിവരെ തിരഞ്ഞെടുത്തു. അരിയിൽ അലവി ,പി.അബു ഹാജി ,ഇ.പി.ഉമ്മർ ,അസ്സയിൻ ഹാജി കെ ,നിസാർ പി.പി ,ദാനിഷ് എൻ ,പി.മുഹമ്മദ് ഹാജി ,ഫൈസൽ ,അബൂബക്കർ സി.കെ, ടി.വി.സി മുഹമ്മദ് , കെ.കാദർ മാസ്റ്റർ ,എൻ.എം.യൂസുഫ് ,അഷ്റഫ് കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.സി.അബ്ദുൽ ഗഫൂർ സ്വാഗതവും ,ഐ.മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.
പുതിയ വഖഫ് നിയമത്തിനെതിരെ കുന്ദമംഗലത്ത് മുസ്ലിം കോഡിനേഷൻ പ്രതിഷേധറാലി നടത്തുന്നു

