National News

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ 50 ശതമാനത്തിലധികം; ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ 50 ശതമാനത്തിലധികമാണെന്ന് ആരോഗ്യ മന്ത്രാലയം.

സമൂഹമാധ്യമമായ ‘കൂ’വിലൂടെ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ആകെ രാജ്യത്ത് എടുത്തത് 127.61 കോടി ഡോസ് വാക്സിനാണ്. ജനസംഖ്യയുടെ 84.8 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാണ്. അദ്ദേഹം പറഞ്ഞു.

അതേസമയം, പുതുച്ചേരിയിൽ ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാക്കി. കേന്ദ്രഭരണ പ്രദേശത്തുളള എല്ലാവരും നിർബന്ധമായി കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത് ആരോഗ്യ ഡയറക്ടറാണ്. വാക്​സിൻ സ്വീകരിക്കാത്തവർക്കെതി​രെ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ഭരണകൂടം അറിയിച്ചു.

അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 3.4 ശതമാനം വർധിച്ചു.

സുപ്രിംകോടതി മാർഗനിർദ്ദേശ പ്രകാരമുള്ള പഴയ മരണങ്ങൾ കൊവിഡ് കണക്കിൽ ഉൾപ്പെടുത്തിയതോടെ രാജ്യത്തെ പ്രതിദിന മരണസംഖ്യ കുത്തനെ ഉയർന്നു. 2,796 മരണങ്ങളാണ് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 2426 മരണം ബിഹാറിലും ,263 കേരളത്തിലും റിപ്പോർട്ട് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!