കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ആദ്യ മെഡല്‍ തിരുവനന്തപുരത്തിന്. സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ നടന്ന 14 വയസിന് മുകളിലുള്ളവരുടെ മിക്സഡ് സ്റ്റാന്‍ഡിങ് ജംപിലാണ് തിരുവനന്തപുരം സ്വര്‍ണം നേടിയത്. ആറുപേരടങ്ങുന്ന ടീമായാണ് മത്സരം. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള മിഥുന്‍, ആദിത്യന്‍, വിജേഷ്, അക്ഷയ്, നന്ദന, ശിവാനി എന്നിവരാണ് തിരുവനന്തപുരത്തിനായി മത്സരിച്ചത്. നീതുവും ടീമിലുണ്ടായിരുന്നു. കണിയാപുരം ബി.ആര്‍.സി.യിലെ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ അരുണ്‍ ലാലാണ് ഇവരെ പരിശീലിപ്പിച്ചത്.