Kerala

തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി വേണ്ട; വിവാദ പരാമർശവുമായി ടിടിഡി ചെയർമാൻ ബി ആർ നായിഡു

അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്‍റെ വിവാദ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ബി ആർ നായിഡു ചെയർമാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നായിഡു സർക്കാർ നിയമിച്ചത്.ഇതിനുപിന്നാലെയാണ് ഇംഗ്ലീഷ് ദിനപത്രത്തിന് ടിടിഡി ചെയര്‍മാൻ അഭിമുഖം നൽകിത്. അഹിന്ദുക്കളായ നിരവധി പേർ ടിടിഡിയുടെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് അഭിമുഖത്തിൽ ചെയര്‍മാൻ പറയുന്നത്. ഇവർക്ക് വിആർഎസ് നൽകാൻ ടിടിഡി ദേവസ്വം നോട്ടീസ് നൽകുമെന്നും സ്വമേധയാ വിരമിക്കാൻ തയ്യാറാകാത്തവരെ ആന്ധ്ര സർക്കാരിന്‍റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു അഭിമുഖത്തിൽ വ്യക്തമാക്കി.തിരുപ്പതി ഹിന്ദു ക്ഷേത്രമാണെന്നും ഇവിടെ അഹിന്ദുക്കൾ ജോലി ചെയ്യേണ്ടതില്ലെന്നും നായിഡു പറഞ്ഞു.അതേസമയം, തിരുപ്പതി ട്രസ്റ്റ് നിയമാവലിയിൽ ഇത്തരമൊരു പരാമ‌ർശവുമില്ലെന്നിരിക്കേയാണ് നായിഡുവിന്‍റെ വിവാദപരാമർശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!