മധ്യപ്രദേശിലെ മഹാറാണ പ്രതാപ് നഗറിൽ ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ബജ്രംഗ് ദളുകാരുടെ ക്രൂരമർദനം.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അതേസമയം, മർദിച്ച ബജ്രംഗ് ദളുകാർക്കെതിരെ കേസെടുക്കാത്ത പൊലീസ് മർദനമേറ്റ മുസ്‌ലിം യുവാക്കൾക്കെതിരെ കേസെടുത്തു.
ബജ്രംഗ് ദളുകാർ മുസ്‌ലിം യുവാക്കളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നതിനെയും സംസാരിച്ചതിനെയും ചോദ്യംചെയ്തുകൊണ്ടാണ് മർദനം. നിരവധി പേർ ചേർന്നാണ് ക്രൂരമായി മർദിക്കുന്നത്.
‘രണ്ട് യുവാക്കൾ ഒരു ഹിന്ദു യുവതിയുടെ കൂടെ ചുറ്റിക്കറങ്ങുന്നതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇവരെ ചോദ്യംചെയ്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ കൂടിച്ചേർന്നു എന്ന് ചൂണ്ടിക്കാട്ടി ഐ.പി.സി 151 ചുമത്തിയാണ് അറസ്റ്റ്’ -മഹാറാണ പ്രതാപ് നഗർ സ്റ്റേഷൻ ഓഫിസർ പറഞ്ഞു.