News Sports

തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിലെ അഞ്ചാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്ക്ആണ് മത്സരം. ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം മത്സരത്തിന് പൂർണ സജ്ജരാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒന്നാം സ്ഥാനത്ത് നിന്ന് ഒൻപതിലേക്ക് വീണിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരെ ഉജ്വല ജയത്തോടെ സീസണിന് തുടക്കമിട്ട ബ്ലാസ്റ്റേഴ്സിന് പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങേണ്ടി വന്നു. എടികെ മോഹന്‍ ബഗാന്‍ (5-2), ഒഡിഷ എഫ് സി (2-1), മുംബൈ സിറ്റി (2-0), എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലങ്ങള്‍.16 തവണയാണ് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും ഇതുവരെ ഏറ്റുമുട്ടിയത്. ആറ് തവണ മഞ്ഞപ്പടയും നാലു തവണ നോര്‍ത്ത് ഈസ്റ്റും ജയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!