മേയറുടെ കത്തിന് പിന്നാലെ നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്ത്.തിരുവനന്തപുരം നഗരസഭയിലെ എസ്.എ.റ്റി ആശുപത്രിയില്‍ എന്‍.യു.എല്‍.എം പദ്ധതി പ്രകാരം രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിര്‍മ്മിച്ച വിശ്രമകേന്ദ്രത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ച കത്താണ് പുറത്തുവന്നിട്ടുള്ളത്.
തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണിത്. വിശ്രമകേന്ദ്രത്തിലേക്ക് കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാന്‍ 23.09.2022 ല്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റിയില്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു.
മാനേജർ അടക്കം 9 തസ്തികകളിലേക്കാണ് പാർട്ടി പട്ടിക ആവശ്യപ്പെട്ടത്.ഒക്ടോബർ 24ന് അയച്ച കത്താണ് പുറത്ത് വന്നത്.3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്
കത്തിപ്പടർന്ന് കത്ത് വിവാദം;ആനാവൂരിന് നഗരസഭയില്‍നിന്ന് പാർട്ടിനേതാവയച്ച കത്തും പുറത്ത്, കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്,

