Kerala

പലിശക്കാരുടെ ഭീഷണി; പാലക്കാട് യുവാവ് തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് പറളിയിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാത്രിയാണ് പ്രവീണിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണ തൊഴിലാളിയായ പ്രവീൺ പലിശക്കാരിൽ നിന്ന് വായ്പ എടുത്തിരുന്നു. പ്രദേശവാസികൾ കൂടിയായ പലിശക്കാർ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രണ്ടു ദിവസം മുൻപും ഇത്തരത്തിൽ ഭീഷണിയുണ്ടായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാർ പറയുന്നത്.

പ്രവീണിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് ഒട്ടേറെ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും തൻ്റെ മരണത്തിന് ഉത്തരവാദി താൻ തന്നെയാണെന്നുമാണ് കത്തിലുള്ളത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!