Kerala News

കെഎസ്ആര്‍ടിസി പണിമുടക്കിന് എതിരെ മന്ത്രി;കെ.എസ്.ആർ.ടി.സി.യെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും; ആന്റണി രാജു

കെ.എസ്.ആർ.ടി.സി യെ അവശ്യസർവീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു.കെഎസ്ആര്‍ടിസി ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്കിനെ രൂക്ഷമായി വിമർശിച്ച മന്ത്രി ‘ഇത്തരം പ്രവണതകള്‍ തുടരാനാണ് തീരുമാനമെങ്കില്‍ കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വ്വീസായി സര്‍ക്കാറിന് പ്രഖ്യാപിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി.
ജനത്തെ വലച്ചുള്ള കെ എസ് ആർ ടി സി യൂണിയനുകളുടെ സമരത്തെ അം​ഗീകര‌ിക്കാനാകില്ലെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ശമ്പളവർദ്ധനവ് ഉണ്ടാകില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. തീരുമാനം നടപ്പാക്കുമ്പോൾ അധികബാധ്യത വരുന്നതിനാൽ അത് ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കാനുള്ള സമയമാണ് ചോദിച്ചത്. കൊവിഡ് കാലത്ത് വരുമാനമില്ലാത്ത അവസ്ഥ വന്നിട്ടും ഈ സർക്കാർ ശമ്പളവും പെൻഷനും മുടക്കിയിട്ടില്ലെന്നും എന്നിട്ടും ഈ സർക്കാരിനെതിരെ സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് യൂണിയനുകൾ സ്വയം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.സർക്കാരിനെ മുൾമുനയിൽ നിർത്തി ജനങ്ങളെ വലച്ചതിൽ യൂണിയനുകൾ ആത്മ പരിശോധന നടത്തണമെന്നും ​ഗതാ​ഗത മന്ത്രി പറഞ്ഞു.

ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ,ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. AITUC വിന്റെ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളേയും പണിമുടക്കും.

സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാൽ ഇതിനെ തള്ളിയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!