Local News

പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യം-മുഹമ്മദ് റിയാസ്

പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്തി പി.എ. മുഹമ്മദ് റിയാസ് . മലയമ്മ എ.യു.പി. സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അത് നിലനിര്‍ത്താനാവണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പി.ടി.എ. റഹിം. എം.എല്‍.എ. അധ്യക്ഷനായി. മക്കാട്ട് നിര്‍മാണകമ്പനി എന്‍ജിനിയര്‍ സൂരജ് സൂപ്പര്‍വൈസര്‍മാരായ സജീഷ്, ചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ് മുക്ക്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വൈസ് പ്രസിഡന്റ് മുതാസ് ഹമീദ്, ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, വി.പി.എ. സിദ്ദീഖ്, മൊയ്തു പീടികക്കണ്ടി , പി. സതീദേവി, ജോസഫ് തോമസ്,ജനാര്‍ദനന്‍ കളരിക്കണ്ടി, കെ.എം. സാമി, ശരീഫ് മലയമ്മ, ചൂലൂര്‍ നാരായണന്‍, എന്‍.പി. ഹംസ, എന്‍.കെ. രവീന്ദ്രന്‍, പി. ചാത്തുക്കുട്ടി, പി. മധുസൂദനന്‍, എം.കെ. അബൂബക്കര്‍, ജബ്ബാര്‍ മലയമ്മ, ജംഷീന, എന്‍. ബീന, എ. ഗംഗാധരന്‍, കെ.കെ. രാജേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!